യുകെ മലയാളികള്‍ക്ക് തിരിച്ചടി; ലണ്ടന്‍-കൊച്ചി വിമാന സര്‍വീസ് ഉടന്‍ പുനഃരാരംഭിക്കില്ല

ലണ്ടന്‍ : കൊവിഡിനെ തുടര്‍ന്ന് ലണ്ടന്‍-കൊച്ചി ഡയറക്ട് വിമാന സര്‍വീസ് ഉടന്‍ പുനഃരാരംഭിക്കില്ല. ജനുവരി എട്ടിന് പുനഃരാരംഭിക്കുന്ന ബ്രിട്ടനിലേക്കുള്ള 15 പ്രതിവാര സര്‍വീസുകളില്‍ നിന്നും കൊച്ചിയെ ഒഴിവാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംങ് പുരിയുടെ ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ നാട്ടിലെത്തിയ നൂറുകണക്കിനു മലയാളികളാണ് ബ്രിട്ടനിലേക്ക് തിരിച്ചെത്താനാകാതെ കേരളത്തില്‍ കുടുങ്ങുന്നത്.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഈ അപ്രതീക്ഷിത തീരുമാനം പുതുവര്‍ഷത്തില്‍ യുകെയിലെ മലയാളികള്‍ക്കാകെ ഇരുട്ടടി ആയിരിക്കുകയാണ്.
ജനുവരി എട്ടു മുതല്‍ 23 വരെയാണ് നിലവിലെ തീരുമാനപ്രകാരം ആഴ്ചയില്‍ 15 സര്‍വീസുകള്‍ക്ക് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെടാത്ത സാഹചര്യത്തില്‍ ജനുവരി 23നു ശേഷമേ കൊച്ചിയില്‍ നിന്നും നേരിട്ടുള്ള സര്‍വീസ് പുനഃരാരംഭിക്കാന്‍ എന്തെങ്കിലും സാധ്യതയുള്ളൂ. ഇക്കാര്യത്തിലും അവ്യക്തത തുടരുകയാണ്.

pathram:
Related Post
Leave a Comment