145 ദിവസമായി പൂട്ടികിടക്കുന്ന കമ്പിനിയില്‍ തൊഴിലാളി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കയറ്റിറക്ക് തൊഴിലാളി കമ്പനിയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍. വേളി മാധവപുരം സ്വദേശി പ്രഫുല്ലകുമാറി (50) നെയാണ് കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇയാള്‍ക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്.

പ്രഫുല്ലകുമാഞിന്റെ ആത്മഹത്യ പട്ടിണി മൂലമാണെന്ന് ആരോപിച്ച് തൊഴിലാളികള്‍ പ്രതിഷേധിക്കുകയാണ്.

145 ദിവസമായി കമ്പനി പൂട്ടിക്കിടക്കുകയാണ്. കമ്പനി തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് സമരവും നടക്കുന്നുണ്ട്. പ്രഫുല്ലകുമാര്‍ ഇന്നലവരെ സമരപ്പന്തലില്‍ ഉണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം മുതല്‍ പ്രഫുല്ലകുമാറിനെ കാണാതായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

ജില്ലാ കളക്ടര്‍ സ്ഥലത്തെത്തിയാല്‍ മാത്രമേ മൃതദേഹം മാറ്റാന്‍ അനുവദിക്കൂ എന്നാണ് തൊഴിലാളികള്‍ പറയുന്നത്.

pathram:
Related Post
Leave a Comment