സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയതില്‍ അവകാശലംഘനം ഇല്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയതില്‍ അവകാശലംഘനം ഇല്ലെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. എത്തിക്‌സ് കമ്മിറ്റിയില്‍ മന്ത്രി വ്യക്തമാക്കി. എത്തിക്‌സ് കമ്മിറ്റി എന്ത് നടപടി എടുത്താലും സ്വീകരിക്കാന്‍ തയ്യറാണെന്നും തോമസ് ഐസക് പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ജനം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഒന്നരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. കമ്മിറ്റിയില്‍ ഹാജരാകേണ്ടി വന്നതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നു. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ വിശദികരിച്ചു.

pathram:
Related Post
Leave a Comment