വിവാഹ വാര്‍ഷിക സമ്മാനമായി ചന്ദ്രനില്‍ മൂന്ന് ഏക്കര്‍ ഭൂമി; ഞെട്ടി ഭാര്യ

ഇഷ്ടപ്പെടുന്നവര്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ ഒരുക്കാന്‍ താല്പര്യമുള്ളവരാണ് മിക്കവരും്. അത്തരത്തില്‍ വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു യുവാവ് ഭാര്യക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ വൈറലാകുന്നത്. അജ്മിര്‍ സ്വദേശിയായ സപ്നാ അനിജയ്ക്കാണ് ഭര്‍ത്താവ് ധര്‍മേന്ദ്ര അനിജ ഞെട്ടിക്കുന്ന വിവാഹ വാര്‍ഷിക സമ്മാനം നല്‍കിയത്. മറ്റൊന്നുമല്ല ചന്ദ്രനില്‍ മൂന്ന് ഏക്കര്‍ സ്ഥലമാണ് ധര്‍മേന്ദ്ര സപ്നയ്ക്ക് സമ്മാനിച്ചത്.

ഡിസംബര്‍ ഇരുപത്തിനാലിന് ഇരുവരുടേയും എട്ടാം വിവാഹ വാര്‍ഷികമായിരുന്നു, ഈ സാഹചര്യത്തില്‍ ഭാര്യക്ക് ഇതുവരെ നല്‍കാത്ത സമ്മാനം കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു ധര്‍മേന്ദ്ര. എല്ലാവരും കാറോ, സ്വര്‍ണാഭരണങ്ങളോ പോലെ ഭൂമിയിലുള്ള സാധനങ്ങള്‍ സമ്മാനിക്കുമ്പോള്‍ അതിനേയും മറികടന്ന് എന്തു നല്‍കാമെന്ന് ചിന്തിക്കുകയായിരുന്നു ധര്‍മേന്ദ്ര. അങ്ങനെയാണ് ചന്ദ്രനില്‍ ഭൂമി വാങ്ങാന്‍ തീരുമാനിക്കുന്നത്.

ന്യൂയോര്‍ക്ക് സിറ്റിയിലെ ലൂണാ സൊസൈറ്റി ഇന്റര്‍നാഷണല്‍ വഴിയാണ് ചന്ദ്രനില്‍ ഭൂമി വാങ്ങിയത്. ഒരു വര്‍ഷത്തോളമെടുത്താണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ ഭൂമി വാങ്ങുന്ന രാജസ്ഥാനില്‍ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് താനെന്നത് ഏറെ സന്തോഷം ഉളവാക്കുന്നുവെന്ന് ധര്‍മേന്ദ്ര പറുന്നു.

ഇത്തരമൊരു സമ്മാനം താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സപ്നയും പറയുന്നു. വാര്‍ഷിക ആഘോഷത്തിനിടെ ഭൂമി സ്വന്തമാക്കിയ രേഖ ഫ്രെയിം ചെയ്ത സര്‍ട്ടിഫിക്കറ്റ് നല്‍കി തന്നെ ഞെട്ടിച്ചക്കുകയായിരുന്നെന്നും സപ്ന പറയുന്നു.

pathram:
Related Post
Leave a Comment