പുതിയ കൊറോണ വൈറസ് കേരളത്തിലും; ‍ബ്രിട്ടനില് നിന്നെത്തിയ 8പേർക്ക് രോഗം; വിമാനത്താവളങ്ങളിൽ കർശന പരിശോധന

ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേർക്ക് കോവിഡ് പോസറ്റീവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്രവം കൂടുതല്‍ പരിശോധനയ്ക്ക് പുണെയിേലയ്ക്ക് അയച്ചു. വളരെ വേഗത്തിൽ പകരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണിത്. നാല് വിമാനത്താവളങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തി. കൂടുതൽ പരിശോധന നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ബ്രിട്ടനിൽ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതിൽ കൂടുതൽ ഗവേഷണം നടക്കുകയാണെന്നും കെ.കെ. ശൈലജ പറഞ്ഞു. ബ്രിട്ടനിൽനിന്നെത്തിയ എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭയപ്പെട്ട രീതിയിലുള്ള വൻവർധന കേരളത്തിലുണ്ടായിട്ടില്ലെന്നും മരണനിരക്ക് കൂടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കോഴിക്കോട് കേന്ദ്രമായിട്ടാണ് ഗവേഷണം നടത്തിയത്. കോവിഡിൽ മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. യു.കെയിൽ വ്യക്തമായ ജനിതകമാറ്റം ഉണ്ടായെന്നാണ് റിപ്പോർട്ടുകളുള്ളത്. യു.കെയിൽനിന്ന് വന്ന എട്ടു പേർ പോസിറ്റീവാണ്. കൂടുതൽ പരിശോധന നടക്കുകയാണ്. ശൈലജ പറഞ്ഞു.

അതേസമയം, എത്രത്തോളമാണ് ഇതിന്റെ വ്യാപനശേഷി എന്നതിൽ വ്യക്തതയില്ല. യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസാണോ എന്നറിയാൻ ബ്രിട്ടനിൽനിന്നെത്തി കോവിഡ് പോസിറ്റീവായ എട്ട് പേരുടെ സാമ്പിളുകൾ പുനെ ഇൻസ്റ്റിറ്റ്യൂട്ടിൽ കൂടുതൽ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment