ശബരിമലയില്‍ ഇന്ന് തങ്കഅങ്കി ചാര്‍ത്തി മണ്ഡല പൂജ

ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തി ഇന്ന് മണ്ഡല പൂജ. സീസണിലെ 41 ദിവസങ്ങളിലെ ദിനരാത്ര പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രം ഇന്നു രാത്രി ഒന്‍പതിന് അടയ്ക്കും. മകരവിളക്കു മഹോത്സവങ്ങള്‍ക്കായി 30 നു വൈകിട്ട് നട വീണ്ടും തുറക്കും.

രാവിലെ 11.40 നും 12.20 മധ്യേയാണ് മണ്ഡല പൂജ. തീര്‍ത്ഥാടകര്‍ക്ക് ഇന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ പത്തുവരെമാത്രമേ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന അനുമതിയുള്ളു. പൂജയ്ക്ക് ശേഷം ദര്‍ശനം അനുവദിക്കും. വൈകിട്ട് നാലിനു ശേഷം പമ്പയില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേയ്ക്ക് പ്രവേശനം ഉണ്ടാകില്ല.

കൊവിഡ് സാഹചര്യമായതിനാല്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇക്കുറി തീര്‍ത്ഥാടക പ്രവാഹം ഉണ്ടാകില്ല.രാത്രി ഒന്‍പതിന് നടയടക്കും. അതോടെ കൊവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ നടന്ന ഈ വര്‍ഷത്തെ മണ്ഡല മഹോത്സവത്തിനും സമാപനമാകും. 30 ന് വൈകിട്ട് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. 31 മുതലെ തീര്‍ഥാടകര്‍ക്ക് പ്രവേശനം ഉണ്ടാകൂ. ജനുവരി 14 നാണ് മകരവിളക്ക്.

pathram desk 2:
Related Post
Leave a Comment