തന്റേതായ ഒരു കാലഘട്ടം അടയാളപ്പെടുത്താൻ ഒരുങ്ങുമ്പോഴാണ് നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം. അയ്യപ്പനും കോശിയും എന്ന സിനിമ സമ്മാനിച്ച സച്ചിയുടെ പിറന്നാൾ ദിനത്തിലാണ് അപകടം എന്നതും ആരാധകരുടെ ഉള്ളുലയ്ക്കുന്നു. ഇന്ന് രാവിലെയും സച്ചിനെ അനുസ്മരിച്ച് അദ്ദേഹം കുറിപ്പ് പങ്കിട്ടിരുന്നു.
‘ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.’ അനിൽ രാവിലെ ഫെയ്സ്ബുക്കിൽ കുറിച്ചു.
തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ്.
നടൻ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു;
Leave a Comment