രണ്ടാംഘട്ട നൂറുദിന പരിപാടിയുമായി പിണറായി സർക്കാർ

സംസ്ഥാനസര്‍ക്കാര്‍ രണ്ടാംഘട്ട നൂറുദിനപരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കോവിഡ് മാന്ദ്യം മറികടക്കുക മുഖ്യലക്ഷ്യമെന്ന് പിണറായി വിജയന്‍ പറഞ്ഞു. റേഷന്‍ സൗജന്യകിറ്റ് നാലുമാസം കൂടി തുടരും. ലൈഫ് പദ്ധതിയില്‍ പതിനായിരം വീടുകള്‍ കൂടി നിര്‍മിക്കും. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്ന് നല്‍കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി.

മലബാര്‍ കോഫി വിപണിയിലിറക്കുമെന്നും 300സ്കൂള്‍ കെട്ടിടത്തിന് തറക്കല്ലിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയില്‍ പദ്ധതി ഉദ്ഘാടനം ജനുവരി അഞ്ചിന് നടക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment