സുരേഷ് റെയ്ന യും, ഹൃത്വിക് റോഷന്റെ മുൻഭാര്യ സുസെെൻ ഖാനും അറസ്റ്റിൽ.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന, നടൻ ഹൃത്വിക് റോഷന്റെ മുൻഭാര്യയും ഇന്റീരിയർ ഡിസെെനറുമായ സുസെെൻ ഖാൻ എന്നിവർ അറസ്റ്റിൽ.

മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഗായകൻ ​ഗുരു രൺധാവയും അറസ്റ്റിലായിരുന്നു.

മുംബൈ വിമാനത്താവളത്തിന് സമീപത്തുള്ള മുംബൈ ഡ്രാ​ഗൺഫ്ലൈ ക്ലബിൽ നടന്ന റെയ്ഡിലാണ് അറസ്റ്റ് നടന്നത്. 34 പേരെയാണ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്. ഇതിൽ മുംബൈ ക്ലബ്ബിലെ ഏഴ് സ്റ്റാഫുകളും ഉൾപ്പെടുന്നു.

pathram desk 1:
Related Post
Leave a Comment