സത്യത്തിന് വേണ്ടി വലിയ വില നല്‍കേണ്ടി വന്നു; 10 വര്‍ഷം ബാക്കി നില്‍ക്കേ വിരമച്ച അഭയ കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

പത്തനംതിട്ട: സത്യത്തിന് കൊടുത്ത വില വലുതാണെന്ന് അഭയ കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി.തോമസ്. സര്‍വീസില്‍ പത്ത് വര്‍ഷം ബാക്കിയുണ്ടായിരിക്കേയാണ് താന്‍ സ്വമേധയ വിരമിച്ചത്. എല്ലാ കേസിലും സത്യസന്ധമായി മാത്രമേ അന്വേഷണം നടത്തിയിട്ടുള്ളൂ. ഈ കേസിലൂം അത്തരത്തില്‍ മാത്രമാണ് അന്വേഷണം നടത്തിയത്. അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയ ഇദ്ദേഹം, മേലധികാരിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജോലി ഉപേക്ഷിച്ചത്.

മാധ്യമങ്ങള്‍ക്കു മുന്നില്‍ കരഞ്ഞുകൊണ്ടായിരുന്നു വര്‍ഗീസ് തോമസിന്റെ വെളിപ്പെടുത്തല്‍. സങ്കടം കൊണ്ടല്ല, സന്തോഷം കൊണ്ടാണ് താന്‍ കരയുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോലിയില്‍ നിന്ന് സ്വയം വിരമിച്ച ശേഷം പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം.

ഒറീസ കേഡറിലുള്ള ഐ.പി.എസ് റാങ്കിലുള്ള മേലുദ്യോഗസ്ഥനാണ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. സ്വയം വിരമിക്കാന്‍ തീരുമാനിച്ചതോടെ മറ്റ് പല മേലുദ്യോഗസ്ഥരും തന്നോട് തീരുമാനം പിന്‍വലിക്കണമെന്നും മറ്റെവിടേക്കെങ്കിലും സ്ഥലംമാറ്റം നല്‍കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ സ്ഥലംമാറി പോയാല്‍ അതിനെ പണിഷ്‌മെന്റ് ട്രാന്‍സ്ഫറായി മാത്രമേ ജനം വിലയിരുത്തൂ.

കൊലക്കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ മിനിമം ശിക്ഷ എങ്കിലും ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment