സ്‌പേസ് പാര്‍ക്കില്‍ നിയമിക്കുമ്പോള്‍ തനിക്കു യോഗ്യതയില്ലെന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് രോക്ഷത്തോടെ സ്വപ്ന

തിരുവനന്തപുരം : സ്‌പേസ് പാര്‍ക്കില്‍ നിയമിക്കുമ്പോള്‍ തനിക്കു യോഗ്യതയില്ലെന്ന കാര്യം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തപ്പോഴാണു രോഷത്തോടെ സ്വപ്ന ഇതു വെളിപ്പെടുത്തിയത്.

സ്വപ്നയെയും ശിവശങ്കറിനെയും സരിത്തിനെയും ഇരുത്തി ചോദ്യം ചെയ്തതു മുഴുവന്‍ കസ്റ്റംസ് വിഡിയോ റിക്കോര്‍ഡിങ് നടത്തിയിട്ടുണ്ട്. സ്വപ്ന നേരത്തേ അന്വേഷണ സംഘത്തോടു പറഞ്ഞ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനോടു ചോദിച്ചിരുന്നു. അതു ശിവശങ്കര്‍ നിഷേധിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഓരോ കാര്യവും സ്വപ്ന ദേഷ്യത്തോടെ വെളിപ്പെടുത്തിയത്.

സ്‌പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജര്‍ തസ്തികയിലാണു സ്വപ്നയെ ശിവശങ്കറിന്റെ ശുപാര്‍ശയിന്മേല്‍ നിയമിച്ചത്. വ്യാജ ബികോം സര്‍ട്ടിഫിക്കറ്റാണ് ഇതിനായി സ്വപ്ന ഹാജരാക്കിയത്

pathram:
Related Post
Leave a Comment