ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കം സർവസാധാരണമായിരിക്കാം. എന്നാല്‍ ഭർത്താവ് വാങ്ങിക്കൊണ്ടുവന്ന മൽസ്യത്തിന്റെ അളവ് സംബന്ധിച്ചുണ്ടായ തർക്കം ഭാര്യയുടെ ആത്മഹത്യയിലേക്ക് നയിച്ചിരിക്കുകയാണ് ബിഹാറിൽ. ബിഹാറിലെ ഭഗൽപുർ ജില്ലയിലാണ് സംഭവം നടന്നത്. കുന്ദൻ മണ്ടൽ എന്നയാളാണ് വീട്ടിലേക്ക് 2 കിലോ മൽസ്യം വാങ്ങി വന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 4 മക്കളും ഭാര്യയുമാണ് വീട്ടിലുള്ളത്. ഭാര്യ സാറ ദേവി സ്വാദിഷ്ടമായ മീൻകറി വച്ചു. കുന്ദനും നാല് മക്കളും സുഭിക്ഷമായി അത് കഴിക്കുകയും ചെയ്തു. സാറ ദേവിക്ക് കഴിക്കാൻ ഒന്നും ബാക്കി വച്ചില്ല. എല്ലാവരും കഴിച്ച ശേഷം ഭക്ഷണം കഴിക്കാനെത്തിയ സാറ ദേവിക്ക് ഒരു കഷ്ണം മീൻ പോലും ബാക്കിയില്ല.
ഇതോടെ ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റമായി. തങ്ങൾ കഴിച്ചതിന്റെ ബാക്കി ഉള്ളത് ഭാര്യ കഴിച്ചാൽ മതി എന്ന് കുന്ദൻ പറഞ്ഞത് സാറ ദേവിയെ പ്രകോപിതയാക്കി. ഇത് അവരെ ഏറെ വേദനിപ്പിച്ചു. ഭർത്താവ് തിരച്ച് ജോലിക്ക് പോയ സമയം നോക്കി സാറ ദേവി വിഷം കഴിച്ചു.
വിവരമറിഞ്ഞ കുന്ദൻ ഉടൻ തന്നെ ഇവരെ ആുപത്രിയിലാക്കി. ചികിൽസയിലിരിക്കെ 31–കാരിയായ സാറ ദേവി മരിച്ചു. ആരും ഒരിക്കലും മൽസ്യത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല. ഇന്നേവരെ സാറ ദേവി ഇത്തരത്തിൽ ആത്മഹത്യാപ്രവണത കാട്ടിയിട്ടില്ലെന്നും കുന്ദൻ പൊലീസിനോട് പറഞ്ഞു. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Leave a Comment