44 വര്‍ഷം പഴക്കമുള്ള മിശ്രവിവാഹ പ്രോത്സാഹന പദ്ധതി പിന്‍വലിക്കാനൊരുങ്ങി സര്‍ക്കാര്‍

ലക്നൗ: മിശ്രവിവാഹത്തിന് നല്‍കി വരുന്ന പ്രോത്സാഹന പദ്ധതി പിന്‍വലിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മിശ്രവിവാഹം കഴിക്കുന്നവര്‍ക്ക് 50,000 രൂപയായിരുന്നു ഈ പദ്ധതിപ്രകാരം ലഭിച്ചുകൊണ്ടിരുന്നത്. പദ്ധതി പിന്‍വലിക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നീക്കം.

1976 ല്‍ അന്നത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ദേശീയ ഇന്റഗ്രേഷന്‍ വകുപ്പാണ് പദ്ധതി നടപ്പിലാക്കിയത്. ഉത്തര്‍പ്രദേശില്‍ നിന്ന് വിഭജിച്ച ഉത്തരഖണ്ഡും പദ്ധതി നിലനിര്‍ത്തിയെങ്കിലും ഇപ്പോള്‍ പിന്‍വലിക്കാനുള്ള ആലോചനയിലാണ്.

പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം 11 ദമ്പതിമാര്‍ക്ക് 50,000 രൂപ ലഭിച്ചിരുന്നു. 2020 ല്‍ നാല് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആനുകൂല്യം ആര്‍ക്കും നല്‍കിയിട്ടില്ല. വിവാഹ ശേഷം ദമ്പതിമാരില്‍ ആരെങ്കിലും മതം മാറിയാല്‍ പദ്ധതി ആനുകൂല്യം ലഭിക്കുകയില്ലയെന്ന നിയമഭേദഗതി 2017 ല്‍ യുപി സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു.

pathram:
Related Post
Leave a Comment