ശബ്ദ സന്ദേശം: മലക്കം മറിഞ്ഞ് സ്വപ്ന

പുറത്തുവന്ന ശബ്ദ സന്ദേശം സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്ന് ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജിയുടെ റിപ്പോർട്ട്.

ശബ്ദത്തിന് സാമ്യമുണ്ട്. പക്ഷെ തന്റേത് ആണെന്ന് ഉറപ്പില്ലെന്ന മൊഴിയാണ് സ്വപ്ന ഡി.ഐ.ജിക്ക് നൽകിയിട്ടുള്ളത്.

ഈ ശബ്ദ സന്ദേശം അട്ടക്കുളങ്ങര വനിത ജയിലിൽനിന്ന് റെക്കോഡ് ചെയ്തത് അല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ശബ്ദ സന്ദേശത്തിന്റെ ആധികാരികത പോലീസ് ഹൈടെക്ക് സെൽ അന്വേഷിച്ചു കണ്ടെത്തണമെന്നാണ് ജയിൽ വകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്.

ശബ്ദരേഖയ്ക്ക് സാമ്യതയുണ്ടെങ്കിലും തന്റേത് ആണെന്ന് ഉറപ്പില്ലെന്നാണ് സ്വപ്നയുടെ മൊഴി. അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ കഴിയുന്ന കാലത്ത് മാനസികമായി സംഘർഷം നേരിട്ടിരുന്നു. ആരോടൊക്കെ എന്തൊക്കെ പറഞ്ഞുവെന്ന് ഓർമയില്ലെന്നും സ്വപ്ന മൊഴി നൽകി. തിരുവനന്തപുരത്ത് എത്തിയതിനു ശേഷമാണ് അൽപമെങ്കിലും സ്വസ്ഥമായതെന്നാണ് സ്വപ്ന പറയുന്നത്.

pathram desk 2:
Related Post
Leave a Comment