മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ഒഴിവാക്കി

പ്രതിദിന വാര്‍ത്താസമ്മേളനം താൽക്കാലികമായി ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയപ്രസ്താവനകള്‍ സാധ്യമല്ലാത്തതിനാലാണ് താൽക്കാലികമായി ഒഴിവാക്കിയത്. സര്‍ക്കാര്‍ സംവിധാനം ഒഴിവാക്കി ഏതു രീതിയില്‍ വാര്‍ത്താസമ്മേളനം പുനരാംഭിക്കാമെന്ന ആലോചനയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്.

വാര്‍ത്താസമ്മേളനങ്ങളോട് താൽപര്യമില്ലെന്ന് പഴി കേട്ടിട്ടുള്ള പിണറായി വിജയന്‍ ലോക്ഡൗണ്‍ കാലത്തും കോവിഡ് രോഗബാധ രൂക്ഷമായപ്പോഴും ജനങ്ങളോട് നേരിട്ട് സംവദിക്കാനാണ് പ്രതിദിന വാര്‍ത്താസമ്മേളനം വിളിച്ചുതുടങ്ങിയത്. സ്പ്രിൻക്ലർ‍, സ്വര്‍ണക്കടത്തു വിവാദങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയപ്പോള്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി ആയുധമാക്കിയതും ഇതേ വാര്‍ത്താസമ്മേളനം തന്നെയാണ്.

എന്നാല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഓദ്യോഗിക വസതിയിലോ വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകില്ല. ഇതോടെയാണ് വാര്‍ത്താസമ്മളനം താൽക്കാലികമായി നിര്‍ത്തുന്നത്. സര്‍ക്കാരിന്റെ പിആര്‍ഡിയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ മറുപടി പറയുന്നതും ചട്ടലംഘനമാകും. പാര്‍ട്ടി ആസ്ഥാനമായ എകെജി െസന്‍ററില്‍നിന്ന് ഓണ്‍ലൈന്‍ വഴി മാധ്യമങ്ങളെ കാണാമെങ്കിലും ദിവസവും അതു പ്രായോഗികമാകില്ലെന്നതാണ് വെല്ലുവിളി.

pathram:
Leave a Comment