പ്രീ–വെഡ്ഡിങ് ഷൂട്ടിനിടെ വള്ളം മറിഞ്ഞു; യുവാവും യുവതിയും മുങ്ങി മരിച്ചു

പ്രീ–വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെയുണ്ടായ അപകടത്തിൽ യുവാവും യുവതിയും മുങ്ങിമരിച്ചു. മൈസൂരിലാണ് സംഭവം. തലക്കാട് ഭാഗത്തുള്ള കാവേരി നദിയിലാണ് ചന്ദ്രു(28), ശശികല(20) എന്നിവർ ഇറങ്ങിയത്. ചെറുവള്ളത്തിലായിരുന്നു സംഘം ചിത്രീകരണം നടത്തിയത്.

വള്ളത്തില്‍ കയറിയ യുവാവും യുവതിയും ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഇരുവര്‍ക്കും നീന്തല്‍ വശമുണ്ടായിരുന്നില്ല. വെള്ളത്തിലാഴ്ന്ന് പോയ ഇരുവരുടെയും മൃതദേഹം ഫയർഫോഴ്സെത്തിയാണ് മുങ്ങിയെടുത്തത്. നവംബർ 22നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

മൈസൂരിൽ നിന്നും ബന്ധുക്കൾക്കൊപ്പമാണ് ഇരുവരുമെത്തിയത്. തലക്കാടുള്ള റിസോർട്ടിലെത്തി ബോട്ട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ റിസോർട്ടിലെ അതിഥികൾക്കാ മാത്രമേ നൽകൂ എന്ന് അറിയിച്ചതോടെയാണ് ഇവർ ചെറുവള്ളത്തിൽ നദിയിലിറങ്ങിയത്. ഇത് അപകടത്തിൽ കലാശിക്കുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment