‘യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിത ഞാനായിരിക്കാം, എന്നാൽ അവസാനത്തേതല്ല’

വാഷിങ്ടൻ: യുഎസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കും എന്നാൽ അവസാനത്തേതല്ലെന്നു യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ്. ഈ നേട്ടം കാണുന്ന യുഎസിലെ ഓരോ കൊച്ചു പെൺകുട്ടിയും യുഎസ് സാധ്യതയുള്ള രാജ്യമാണെന്ന് മനസ്സിലാക്കണം. ജനങ്ങളെ അഭിസംബോധന ചെയ്ത് അവർ പറഞ്ഞു.

പുതിയ പ്രഭാതമെന്നായിരുന്നു കമല ഹാരിസ് ഡമോക്രാറ്റിക് പാർട്ടിയുടെ വിജയത്തെ വിശേഷിപ്പിച്ചത്. അമേരിക്ക ജനാധിപത്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചു. മുറിവുണക്കുന്ന ഐക്യത്തിന്റെ വക്താവാണ് ബൈഡൻ. നാലുവർഷം ജനങ്ങൾ നീതിക്കും തുല്യതയ്ക്കും വേണ്ടി പോരാടി. തുല്യതയ്ക്കായുള്ള കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമാണ് ഇതെന്നും കമല ഹാരിസ് പറഞ്ഞു. അമ്മ ശ്യാമള ഗോപാലൻ അടക്കമുള്ളവരുടെ ത്യാഗങ്ങളുും കമല സ്മരിച്ചു.

pathram desk 1:
Related Post
Leave a Comment