കൊവിഡ് സ്ഥിരീകരിച്ച കുട്ടികളില്‍ 70% പേര്‍ക്കും പ്രകടനമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല

ന്യുഡല്‍ഹി: രാജ്യത്ത കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഏറെപ്പേര്‍ക്കും പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് എയിംസ് പഠന റിപ്പോര്‍ട്ട്. പ്രായം കുറഞ്ഞവരിലാണ് ലക്ഷണങ്ങള്‍ ഏറ്റവും കുറവ് കണ്ടെത്തിയത്. കുട്ടികളില്‍ 70% പേര്‍ക്കും പ്രകടനമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. അ തില്‍ 12 വയസ്സില്‍ താഴെയുള്ളവരില്‍ 73.5% പേര്‍ക്ക് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആകെ രോഗികളില്‍ 40 ശതമാനത്തിനും ലക്ഷണങ്ങളില്ലാതെയാണ് കൊവിഡ് കണ്ടെത്തിയത്.

രാജ്യത്ത് കൊവിഡ് ചികിത്സാരംഗത്തുള്ള ഡോക്ടര്‍മാരുടെ വെര്‍ച്വല്‍ മീറ്റിംഗായ നാഷണല്‍ ഗ്രാന്റ് റൗണ്ട്സിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. നടത്തിയ വിവിധ പരിശോധനകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നിഗമനം. ഏറ്റവും കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത് പ്രായമേറിയവരാണ്. 80 വയസ്സില്‍ മുകളിലുള്ളവരായിരുന്നു ലക്ഷണങ്ങള്‍ പ്രകടിപ്പിവരില്‍ 38.4% പേരും.

ആശുപത്രികളിലെ പരിശോധന കേന്ദ്രങ്ങളില്‍ നിന്നുള്ള ഫലമാണിത്. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ സാധുത ചോദ്യം ചെയ്യപ്പെടുമ്പോഴാണ് ഈ റിപ്പോര്‍ട്ടിന്റെ പ്രസക്തി. പല രോഗികള്‍ക്കും ഒരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും എയിംസ് മൈക്രോബയോളജി വിഭാഗം പ്രൊഫസര്‍ ഡോ.ഉര്‍വശി സിംഗ് പറഞ്ഞു.

സാധാരണ നിലയില്‍ പനി, ക്ഷീണം, മണം അനുഭവപ്പെടാതിരിക്കല്‍ തുടങ്ങിയവയാണ് കൊവിഡിന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നത്. അടിയന്ത ചികിത്സ ആവശ്യമായി വരുന്ന കേസുകളില്‍ രോഗി കൊവിഡ് പോസിറ്റീവ് ആണെന്ന കരുതി തന്നെ ചികിത്സ തുടരണം. റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത് ഏറെ ഗുണകരമാണ്. എന്നാല്‍ സര്‍ജറി പോലെ അത്ര അടിയന്തര സാഹചര്യമില്ലാത്ത കേസുകളില്‍ സി.ബിനാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ നടത്തി കൃത്യമായ വിലയിരുത്തല്‍ നടത്താമെന്ന് എയിംസ് ഡയറക്ടര്‍ ഡോ.റണ്‍ദീപ് ഗുലേറിയ പറഞ്ഞു.

ആശുപത്രികളില്‍ മൊളിക്യുലാര്‍ ടെസ്റ്റുകളായ സി.ബി നാറ്റ്, ട്രൂനാറ്റ് ടെസ്റ്റുകള്‍ക്കാണ് ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച് കൗണ്‍സില്‍ (ഐ.സി.എം.ആര്‍) കുടുതല്‍ ശിപാര്‍ശ നല്‍കുന്നത്.

pathram:
Related Post
Leave a Comment