വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന; പാർട്ടി രജിസ്റ്റർ ചെയ്യാൻ കമ്മീഷന് അപേക്ഷ നൽകി

ചെന്നെെ: തമിഴ് നാട്ടിൽ വൻ രാഷ്ട്രീയ നീക്കവുമായി നടൻ വിജയ്. ആരാധക സംഘടനയുടെ പേരിൽ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖരൻ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി.

എസ്.എ ചന്ദ്രശേഖരറിന്റെ പേരാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുടെ സ്ഥാനത്ത് നൽകിയിരിക്കുന്നത്. എസ്.എ ചന്ദ്രശേഖരറിന് പുറമേ ട്രഷററായി വിജയ് യുടെ മാതാവ് ശോഭ ചന്ദ്രശേഖരൻ, പ്രസിഡന്റായി ബന്ധു പത്മനാഭൻ എന്നിവരുടെ പേരാണ് നൽകിയിരിക്കുന്നത്. അഖിലേന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരാണ് പാർട്ടിക്ക് നൽകിയിരിക്കുന്നത്.

എന്നാൽ ഈ വാർത്തകൾ തെറ്റാണെന്ന് അവകാശപ്പെട്ട് വിജയ് യുടെ പി.ആർ.ഒ റിയാസ് ഖാൻ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സീലോടു കൂടിയാണ് ഇത് സംബന്ധിച്ച രേഖകൾ പുറത്ത് വന്നിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment