തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 26 പേർ കോവിഡ് ബാധിച്ച് ഇന്നലെ മാത്രം മരിച്ചു. ആകെ കോവിഡ് മരണം 1613 ആയി. 84,084 പേരാണ് ചിത്സയിലുള്ളത്. 5935 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. പുതിയ രോഗികളിൽ 60 പേർ ആരോഗ്യപ്രവർത്തകർ. 61,388 സാംപിളുകൾ പരിശോധിച്ചു. 97,417 പേരാണ് ഒക്ടോബർ 27ന് സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നത്. പിന്നീട് അത് കുറഞ്ഞു.
കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10.2 ശതമാനമാണ്. കോവിഡിനു ശേഷം പലരിലും ആരോഗ്യപ്രശ്നങ്ങൾ കാണുന്ന സാഹചര്യമുണ്ട്. രക്തം കട്ടപിടിക്കുന്നതും ഹൃദയാഘാതവും ചിലരിൽ കാണുന്നു. ചിലർക്ക് അവയവങ്ങൾക്കു ശേഷി കുറയുന്ന സാഹചര്യമുണ്ട്. കോവിഡ് ബാധിച്ച ആളുകളുടെ എണ്ണത്തിൽ അധികം ആളുകൾക്ക് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവരും പുലർത്തുന്ന ശ്രദ്ധകൊണ്ടാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Leave a Comment