ഇന്നലെ മാത്രം ഒരു ലക്ഷത്തിലേറെ കോവിഡ് രോഗികൾ; റെക്കോർഡ്

ന്യൂയോർക്ക് : പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ യുഎസ് നിൽക്കുമ്പോൾ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവ്. ഇന്നലെ മാത്രം യുഎസിൽ ഒരു ലക്ഷത്തിൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ ലോകത്ത് തന്നെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്.

ജോൺസ് ഹോപ്പിൻസ് യൂണിവേഴ്സിറ്റിയുടെ കണക്ക് പ്രകാരം ഇന്നലെ (ബുധൻ) യുഎസിൽ 102,831 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1097 മരണവും സംഭവിച്ചു. 23 സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയിലെ ഏറ്റവും ഉയർന്ന രോഗികളുടെ എണ്ണവും ഇന്നലെയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

കൊളറാഡോ, ഇൻഡ്യാന, മൈൻ, മിനിസോട്ട, നെബർക്കസ എന്നിവിടങ്ങളിൽ ഇതുവരെയുള്ള പ്രതിദിന കണക്കിൽ ഏറ്റവും ഉയർന്ന ദിവസം ഇന്നലെയായിരുന്നു. പല സംസ്ഥാനങ്ങളിലും കഴിഞ്ഞ 2–3 ദിവസങ്ങൾക്കിടെ കോവിഡ് മരണങ്ങളും രോഗികളും ഉയർന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

pathram desk 1:
Related Post
Leave a Comment