ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന മീനാക്ഷി ദിലീപിന്റെ പരാതിയില്‍ കേസ്

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടന്‍ ദിലീപിന്റെ മകളുടെ പരാതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരേ പോലീസ് കേസെടുത്തു.

തന്നെയും പിതാവിനെയും സമൂഹമാധ്യമങ്ങളില്‍ അവഹേളിച്ചെന്നാരോപിച്ച് ദിലീപിന്റെ മകള്‍ മീനാക്ഷി നല്‍കിയ പരാതിയില്‍ ആലുവ ഈസ്റ്റ് പോലീസാണു കേസെടുത്തത്.

കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും തന്നെയും പിതാവിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണെന്നും മീനാക്ഷിയുടെ പരാതിയില്‍ പറയുന്നു. നേരിട്ടു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ആലുവ പോലീസിന്റെ നടപടി.

pathram:
Related Post
Leave a Comment