ഒടുവിൽ കളിച്ച 4 മത്സരങ്ങൾ തോറ്റിട്ടും പ്ലേഓഫിൽ; ‘കോലിപ്പട’യുടെ വര തെളിയുന്നു

അബുദാബി :ലീഗിന്റെ ആദ്യഘട്ടത്തിൽ മികച്ച ഫോമിലായിരുന്നുവെങ്കിലും അവസാനത്തെ 4 മത്സരങ്ങളിൽ തോൽവി. എന്നിട്ടും, നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ 4–ാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക്. ഐപിഎലിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ മുന്നേറ്റം നാടകീയമായിരുന്നു. അതിനോടു ക്യാപ്റ്റൻ വിരാട് കോലിയുടെ പ്രതികരണമിങ്ങനെ:

‘ധൈര്യത്തോടെ ബാറ്റ് ചെയ്താലേ ഇനി രക്ഷയുള്ളൂ. അവസരം മുതലാക്കാൻ ബാറ്റിങ് നിര പരിശ്രമിക്കണം. ബോളർമാർ നന്നായി അധ്വാനിക്കുന്നുണ്ട്.’

തുടർച്ചയായ 4 തോൽവികൾക്കുശേഷം നേടിയ ജയത്തിന്റെ മികവിലാണു ഡൽഹി പോയിന്റ് പട്ടികയിൽ 2–ാം സ്ഥാനം ഉറപ്പിച്ചത്. ‘മുംബൈ ശക്തരാണ്. എന്നാൽ, നിർഭയരായി കളിക്കുന്ന സംഘമാണു ഡൽഹിയുടേത്. ഞങ്ങളുടേതായ ദിവസം ഞങ്ങൾക്ക് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും’ – മുംബൈയ്ക്കെതിരായ പ്ലേഓഫിനെപ്പറ്റി ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞു.

ഡൽഹിയോടു കഴിഞ്ഞ ദിവസം 6 വിക്കറ്റിനാണു ബാംഗ്ലൂർ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ ആൻറിക് നോർട്യയുടെ (3 വിക്കറ്റ്) നേതൃത്വത്തിൽ ഡൽഹി 7ന് 152ൽ ഒതുക്കി. മറുപടിയിൽ, ശിഖർ ധവാന്റെയും (54) അജിൻക്യ രഹാനെയുടെയും (60) മികവിൽ ഡൽഹി 4ന് 154ലെത്തി.

pathram desk 1:
Related Post
Leave a Comment