വിജയം സ്വയം പ്രഖ്യാപിച്ച് ഡെണാള്‍ഡ് ട്രംപ്; ഇനിയുള്ള വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതിയെ സമീപിക്കും

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം സ്വയം പ്രഖ്യാപിച്ച് ഡെണാള്‍ഡ് ട്രംപ്. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് വിജയം സ്വയം പ്രഖ്യാപിച്ചത്.

അതേസമയം പോസ്റ്റല്‍ ബാലറ്റുകളടക്കം എണ്ണിത്തീരേണ്ടതുണ്ടെങ്കിലും ഇനി അത് എണ്ണേണ്ട ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. ഇനിയുള്ള വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

പുലര്‍ച്ചെ നാല് മണിക്ക് ശേഷമുള്ള ബാലറ്റുകള്‍ എണ്ണണരുതെന്നാണ് ട്രംപിന്റെ ആവശ്യം. പിന്തുണച്ചവര്‍ക്ക് ട്രംപ് നന്ദിയും പറഞ്ഞു. നേരത്തെ വിജയം തനിക്ക് ഒപ്പമാണെന്ന് പറഞ്ഞ് ജോ ബൈഡന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. പിന്നാലെയാണ് ട്രംപും വിജയം അവകാശപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.

pathram:
Related Post
Leave a Comment