ബിനീഷ് കോടിയേരിയെ നേരില്‍ കാണണമെന്ന ആവശ്യവുമായി ബിനോയ് ഹൈക്കോടതിയെ സമീപിച്ചു

ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ നേരില്‍ കാണണമെന്ന ആവശ്യവുമായി സഹോദരന്‍ ബിനോയ് കോടിയേരി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ബിനീഷിനെ കാണാന്‍ ഇഡി സമ്മതിക്കുന്നില്ലെന്നും വക്കാലത്ത് ഒപ്പിടുവിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ബിനോയ് ഉന്നയിച്ചു. ബിനീഷിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് മാധ്യമങ്ങള്‍ വഴി അറിഞ്ഞതായും ബിനോയ് പറഞ്ഞു.

അതേസമയം, തുടര്‍ച്ചയായ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ ഇഡി ഓഫിസിലെത്തിച്ചു. ശാരീരികമായി വയ്യെന്നും സമ്മര്‍ദം നേരിടുന്നതായും ബിനീഷ് ഓഫിസിന് മുന്നില്‍ വച്ചു പറഞ്ഞു.

pathram:
Related Post
Leave a Comment