ലൈഫ് മിഷന്‍; ശിവശങ്കര്‍ അഞ്ചാം പ്രതി , സ്വപ്ന സുരേഷും സരിത്തും സന്ദീപ് നായരും പ്രതിപ്പട്ടികയില്‍

കൊച്ചി: ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അഞ്ചാം പ്രതി. കേസില്‍ വിജിലന്‍സ് ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും സന്ദീപ് നായരും പ്രതിപ്പട്ടികയില്‍ ഉണ്ട്.

അതേസമയം, ലൈഫ് മിഷന്‍ കേസില്‍ സ്വപ്ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാനായി വിജിലന്‍സ് സംഘം ജയിലിലെത്തി. ആദ്യമായാണ് വിജിലന്‍സ് സ്വപ്നയെ ചോദ്യംചെയ്യുന്നത്. കമ്മിഷന്‍ ലഭിച്ചതും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപാടും ചോദിച്ചറിയും. അഞ്ചാം ഐ ഫോണ്‍ എവിടെയെന്നും ചോദിച്ചേക്കും

pathram:
Related Post
Leave a Comment