ബെംഗളൂരു:ലഹരി ഇടപാട് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ലഹരിമരുന്ന് കച്ചവടക്കാരന്‍ അനൂപ് ബിനീഷിന്‍റെ ബെനാമിയാണെന്ന് ഇഡി വ്യക്തമാക്കി. ബെംഗളൂരുവിലെ അനൂപ് മുഹമ്മദിന്‍റെ ഇടപാടുകള്‍ ബിനീഷാണ് കേരളത്തിലിരുന്ന് നിയന്ത്രിച്ചത്. അനൂപിന്‍റെ അറസ്റ്റിന് തൊട്ടുമുന്‍പും അനൂപ് ബിനീഷിനെ വിളിച്ചിരുന്നു. ലഹരി ഇടപാടിനായി പണം വന്ന അക്കൗണ്ടുകള്‍ ബിനീഷിന്‍റെ അറിവിലുള്ളതാണ്.
ബിനീഷിന്റെ നിർദേശത്തെ തുടർന്നാണ് 20പേർ ലഹരി മരുന്ന് ഇടപാടിന് പണം മുടക്കിയത് എന്ന് നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദ് മൊഴി നൽകിയിരുന്നു. ബിനീഷിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍നിന്ന് ഇഡി ഓഫിസിലെത്തിച്ച ബിനീഷിനെ ചോദ്യം ചെയ്യുകയാണ് ഇപ്പോൾ.
Leave a Comment