നൂറ്റിമുപ്പതോളം തസ്തികകളിലേക്ക്‌ പിഎസ്‌സി വിജ്ഞാപനം വൈകാതെ

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10% സംവരണം കൂടി ഉൾപ്പെടുത്തി നൂറ്റിമുപ്പതോളം തസ്തികകളിലേക്കുള്ള വിജ്ഞാപനം വൈകാതെ പിഎസ്‌സി ഇറക്കും. നേരത്തേ വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചെങ്കിലും ഇറക്കാതിരുന്നവയാണ് ഇതിൽ അൻപതോളം എണ്ണം.

സാമ്പത്തിക സംവരണത്തിനു മുൻകാല പ്രാബല്യം നൽകാൻ നിയമപ്രശ്നമുണ്ടെന്ന നിലപാടിലാണു പിഎസ്‌സി അധികൃതർ. ഈ സാഹചര്യത്തിൽ ഇനിയുള്ള വിജ്ഞാപനങ്ങളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയാൽ നിയമതടസ്സമില്ലാതെ പോകാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കഴിഞ്ഞ 23നു കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂളിൽ ഭേദഗതി വന്ന സാഹചര്യത്തിൽ അന്നു മുതൽ തയാറാക്കുന്ന ചുരുക്കപ്പട്ടികയ്ക്കും റാങ്ക്‌പട്ടികയ്ക്കും സാമ്പത്തിക സംവരണം ബാധകമാണെന്ന വാദവുമുണ്ട്.

pathram desk 1:
Related Post
Leave a Comment