രാജ്യത്ത് 48,648 പേർക്ക് കൂടി രോഗം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി. ഒറ്റ ദിവസത്തിനിടെ 563 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,21,090. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 5,94,386 പേർ ചികിത്സയിലാണ്. ഇതുവരെ 73,73,375 പേർ രോഗമുക്താരായി.

ഏറ്റവും കൂടുതൽ കേസുകളുള്ള മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 16,66,668 ആയി. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശിൽ 8,17,679 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കർണാടകയിൽ 8,16,809 കേസുകളും തമിഴ്നാട്ടിൽ 7,19,403 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 4,77,895 കേസുകളാണ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിൽ ആകെ കേസുകൾ 4,18,484 ആയി.

pathram desk 1:
Related Post
Leave a Comment