കേരളത്തില്‍ സിബിഐയെ വിലക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ

കഴിഞ്ഞ ശനിയാഴ്ച ഓൺലൈനിൽ സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ യോഗം ചേർന്നിരുന്നു. കേരളത്തിലെ കേസുകൾ നേരിട്ട് ഏറ്റെടുക്കാൻ സിബിഐയ്ക്ക് നൽകിയിരിക്കുന്ന പൊതു സമ്മതം റദ്ദാക്കാനുള്ള തീരുമാനമാണ് പി.ബിയും എടുത്തത്.

അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

നേരത്തെ തന്നെ ഇത്തരമൊരു പ്രമേയം പാർട്ടി കോൺഗ്രസ്സ് അംഗീകരിച്ചിരുന്നു. വിശദമായ ചർച്ചകളൊന്നുമില്ലാതെ വേഗം തന്നെയാണ് തീരുമാനത്തിലെത്തിയത്. നിയമവശം കൂടി പരിശോധിച്ച ശേഷമേ പ്രഖ്യാപനമുണ്ടാകൂ. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ സിബിഐയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

ആദ്യമായി ആന്ധ്ര സർക്കാരാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. എന്നാൽ അത്തരമൊരു തീരുമാനത്തിലേക്ക് കേരളം പോകുന്നില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ സിപിഎം സംസ്ഥാന ഘടകം കൈക്കൊണ്ട തീരുമാനം.

നിലവിൽ പശ്ചിമ ബംഗാൾ. ആന്ധ്ര, ചത്തീസ്ഗഢ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഇത്തരമൊരു വിലക്കേർപ്പെടത്തിയത്.

pathram desk 1:
Leave a Comment