സംസ്ഥാനത്ത് 5022 പേര്‍ക്കുകൂടി കോവിഡ്; 4257 സമ്പര്‍ക്കരോഗികള്‍; പരിശോധിച്ചത് 36,599 സാമ്പിളുകൾ മാത്രം

സംസ്ഥാനത്ത് 5022 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കരോഗികള്‍ 4257. ഉറവിടമറിയാത്ത കേസുകള്‍ 647. 59 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ് ബാധിച്ചു. 7469 പേര്‍ക്ക് രോഗമുക്തി. 7469 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. 92731 പേര്‍ ചികില്‍സയിൽ കഴിയുന്നു. ആകെ കോവിഡ് മരണം 1182 ആയി. ഇന്ന് 21 കോവിഡ് മരണം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.72 ശതമാനം. 24 മണിക്കൂറിനിടെ 36,599 പരിശോധനകള്‍. രോഗം കണ്ടെത്തിയത് 13.72 % പേരില്‍.

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ നേട്ടങ്ങളില്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നു. കേരളം രാജ്യാന്തരപുരസ്കാരങ്ങള്‍ തേടിപ്പോയിട്ടില്ല. അപേക്ഷ നല്‍കിയിട്ടുമില്ല.

pathram desk 2:
Related Post
Leave a Comment