കോവിഡ് ബാധിച്ചാൽ കേൾവി ശക്തി കുറയുമോ ? സത്യാവസ്ഥ അറിയാം…

മണത്തിനും രുചിക്കും ശേഷം കേൾവിയേയും കൊവിഡ് 19 ബാധിക്കുമെന്ന് പ്രമുഖ ഇ.എൻ.ടി വിദ​ഗ്ധനും ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. സുൾഫി നൂഹു പറയുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇ എൻ ടി ഡോക്ടർമാരുടെ ഒ പി കളിൽ വന്ന രോഗികളുടെ കേൾവി പരിശോധനയിലാണ് കൊവിഡ്19 മായുള്ള ബന്ധം വിലയിരുത്തപ്പെട്ടത്. സഡൻ സെൻസറി ന്യൂറൽ ഡെഥഫ്നസ് അഥവാ പെട്ടെന്ന് ഞരമ്പുകളെ ബാധിച്ചിട്ടുള്ള കേൾവിക്കുറവ് ഇ എൻ ടി ഒ പികളിൽ സാധാരണ കാണാറുള്ളതാണ്. അതിന് കൊവിഡ്19 മായുള്ള ബന്ധമാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

വളരെ വളരെ ചെറിയ ചില പഠനങ്ങൾ മാത്രമാണ് ഇപ്പോൾ നിലവിലുള്ളത് . മറ്റ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ കേൾവി കുറവ് മാത്രമായി ആശുപത്രിയിലെത്തിയ ആൾക്കാരിൽ കേൾവിയുടെ ടെസ്റ്റ് ചെയ്തപ്പോഴാണ് കൊവിഡ് 19 ബന്ധം കണ്ടെത്താൻ കഴിഞ്ഞത്.
ലോകത്തിന്റെ പലസ്ഥലങ്ങളിലും കൊവിഡ് 19 ഭേദമായ ചില ആൾക്കാരിലും കേൾവിക്കുറവ് കണ്ടെത്തുകയുണ്ടായി.

ആന്തരിക കർണത്തിൽ സെല്ലുകളിൽ ചെറിയ വ്യതിയാനങ്ങൾ വരുത്തുന്നു എന്നാണ് നിഗമനം. ഈ അറിവ് കൊവിഡ് 19 മായി ബന്ധപ്പെട്ട രോഗികളിൽ കേൾവി കുറവ് ഉണ്ടാകുമ്പോൾ സ്റ്റീറോയ്ഡ് ചികിത്സ ആദ്യമേ നൽകുന്നതിനു സഹായിക്കും.

മിക്കപ്പോഴും കേൾവി തിരികെ ലഭിക്കുന്നതിന് ഈ അറിവ് സഹായകരമാകും. ഇനിയും അറിഞ്ഞുകൂടാത്ത, തിരിച്ചറിയുവാനുള്ള, ഒട്ടനവധി വിശേഷങ്ങൾ കൊവിഡ്19 നുണ്ടെന്നുള്ളത് തീർച്ചയെന്നും ഡോക്ടർ പറയുന്നു. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്ര ലോകത്തിന്റെ പുതിയ അറിവുകൾ കൊവിഡ്19 യുദ്ധം ചെയ്യുവാൻ കൂടുതൽ കൂടുതൽ സഹായിക്കും. 9 മാസം മുൻപ് ഉള്ള അറിവല്ല കോവിഡ് 19 നെ കുറിച്ച് ശാസ്ത്രലോകത്തിന് ഈ നിമിഷം.
പുതിയ പുതിയ അറിവുകൾ വിജയത്തോടടുപ്പിക്കുമെന്നും ഡോക്ടർ പറയുന്നു.

pathram desk 2:
Related Post
Leave a Comment