ഇപ്പോള്‍ എനിക്ക് ഇറങ്ങി വന്ന് ആരെ വേണമെങ്കിലും ചുംബിക്കാം; ഡാന്‍സ് കളിച്ച് ട്രംപ്‌

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചികിത്സയിലായിരുന്നു. ഇപ്പോഴിതാ രോഗം ഭേദമായി വീണ്ടും പ്രചാരണ രംഗത്ത് സജീവമായിരിക്കുകയുമാണ്.

‘താന്‍ ഇപ്പോള്‍ കൂടുതല്‍ ആരോഗ്യവാനായിരിക്കുന്നു’ എന്നാണ് ട്രംപ് ജനങ്ങളോടായി പറഞ്ഞത്. റാലിയില്‍ ഏറ്റവും ശ്രദ്ധേയമായത് ട്രംപിന്റെ ഡാന്‍സാണ്. സ്പീക്കറുകളില്‍ ഉയര്‍ന്ന പാട്ടിനൊത്ത് തനതായ ശൈലിയില്‍ ചുവടു വയ്ക്കുകയായിരുന്നു പ്രസിഡന്റ്. താന്‍ രോഗമുക്തമായെന്നും ഇപ്പോള്‍ എനിക്ക് ഇറങ്ങി വന്ന് ആരെ വേണമെങ്കിലും ചുംബിക്കാമെന്നും അതിന് സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലെന്നും ട്രംപ് റാലിയില്‍ പറയുന്നുണ്ട്.

കോവിഡ് ജാഗ്രത ഒന്നുമില്ലാതെ പരസ്പരം ആലിംഗനം ചെയ്തും കൂട്ടം കൂടിയുമായിരുന്നു റാലി ആഘോഷമാക്കിയത് എന്ന തരത്തില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

pathram:
Related Post
Leave a Comment