സ്വര്‍ണ വില വീണ്ടും കുറഞ്ഞു

തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ബുധനാഴ്ച 240 രൂപയുടെ കുറവുണ്ടായി. ഇതോടെ പവന്റെ വില 37,560 രൂപയായി. 4695 രൂപയാണ് ഗ്രാമിന്. സെപ്റ്റംബര്‍ 10 മുതല്‍ 13വരെ 37,800 രൂപ നിലവാരത്തിലായിരുന്നു വില.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,892.80 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. കഴിഞ്ഞദിവസം വിലയില്‍ 1.6ശതമാനമാണ് ഇടിവുണ്ടായത്.

മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍നിന്ന് ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്.

pathram:
Related Post
Leave a Comment