പാലക്കാട് ജില്ലയിൽ ഇന്ന് 288 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 12) 288 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 213 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 63 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർ, വിദേശത്തുനിന്ന് വന്ന മൂന്നുപേർ എന്നിവർ ഉൾപ്പെടും. 444 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6383 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ, കോട്ടയം ജില്ലകളിലും, മൂന്നുപേർ വീതം ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും,18 പേർ കോഴിക്കോട്, 17 പേർ തൃശ്ശൂർ, 46 പേർ മലപ്പുറം,52 പേർ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.

pathram desk 2:
Related Post
Leave a Comment