ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു.

66,732 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 71,20,539 ആയി.

816 മരണം കൂടി ഔദ്യോ​ഗികമായി സ്ഥരീകരിച്ചിട്ടുണ്ട്.

ഇത് വരെ 1,09,150 പേ‌ർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്.

1.53 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.

നിലവിൽ 8,61,853 പേ‌‌‍‌ർ ചികിത്സയിലുണ്ടെന്നും കേന്ദ്ര സ‌ർക്കാരിന്റെ കണക്കുകൾ പറയുന്നു.

ഇത് വരെ 61,49,535 പേ‌ർ കൊവിഡ് മുക്തി നേടിയെന്നാണ് കേന്ദ്ര കണക്ക്. 86.36 ശതമാനമാണ് രാജ്യത്തെ രോ​ഗമുക്തി നിരക്ക്

9,94,851 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്.

ഇത് വരെ 8,78,72,093 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഐസിഎംആ‌ർ പറയുന്നു.

pathram desk 1:
Related Post
Leave a Comment