സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി കസ്റ്റംസ്

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. പ്രതികളെ പാർപ്പിച്ചിരിക്കുന്ന കാക്കനാട് ജയിലിലെത്തിയാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഇതേ സമയം തന്നെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനേയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. സ്വർണക്കടത്ത് കേസിൽ നിർണായക നീക്കമാണ് കസ്റ്റംസ് നടത്തുന്നത്.

തുടർച്ചയായ രണ്ടാം ദിവസമാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ടും സ്വർണക്കടത്ത് കേസിലുമാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. ഡിജിറ്റൽ തെളിവുകളുടെ വിശദാംശങ്ങളും കസ്റ്റംസ് തേടുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment