മലയാളി നഴ്‌സ് സൗദിയിൽ മരിച്ച നിലയിൽ

റിയാദ്: മലയാളി നഴ്‌സിനെ സൗദിയിലെ റിയാദിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആർപ്പൂക്കര സ്വദേശിനിയായ സൗമ്യ നോബിൾ (33) ആണു മരിച്ചത്. റിയാദ് ഖുറൈസ് റോഡിലെ അൽ ജസീറ ആശുപത്രിയിൽ കഴിഞ്ഞ ഒന്നര വർഷമായി സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.

ഭർത്താവ്: നോബിൾ, മകൻ: ക്രിസ് നോബിൾ ജോസ്. ഇരുവരും നാട്ടിലാണ്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടക്കുന്നു.

pathram desk 1:
Related Post
Leave a Comment