‘തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ’; സ്വപ്നയുടെ മൊഴി പുറത്ത്

സ്പേസ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്നയുടെ മൊഴി. ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്നയുടെ മൊഴി. സ്പേസ് പാര്‍ക്ക് സി.ഇ.ഒ. വിളിച്ച് ജോലിക്ക് ചേരാന്‍ നിര്‍ദേശിച്ചുവെന്നും സ്വപ്ന മൊഴി നല്‍കിയതായി ഇ.ഡി. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ആറുതവണ ശിവശങ്കറെ കണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ മുഖ്യമന്ത്രിക്ക് തന്നെ പരിചയമുണ്ട് എന്നും സ്വപ്ന മൊഴി നല്‍കിയതായി കുറ്റപത്രത്തിലുണ്ട്. സ്വപ്ന സുരേഷിന് ലോക്കര്‍ എടുത്തു നല്‍കിയത് എം.ശിവശങ്കറാണെന്നും ശിവശങ്കറിനെതിരെ ആഴത്തിലുളള അന്വേഷണം വേണമെന്ന് ഇ.ഡി. വ്യക്തമാക്കി.

pathram desk 2:
Related Post
Leave a Comment