പീഡിപ്പിച്ചിട്ടില്ല; നടിക്കെതിരെ കടുത്ത നിയമനടപടി തേടും: അനുരാഗ് കശ്യപ്

മുംബൈ :നടി പായൽ ഘോഷ് ഉന്നയിച്ച ലൈംഗിക അതിക്രമ ആരോപണങ്ങൾ സംവിധായകൻ അനുരാഗ് കശ്യപ് തള്ളി. നടി നൽകിയ പരാതിയിൽ കേസെടുത്ത വെർസോവ പൊലീസ് വ്യാഴാഴ്ച എട്ടു മണിക്കൂർ കശ്യപിനെ ചോദ്യം ചെയ്തിരുന്നു. നടി ആരോപിക്കുന്നത് പോലെ കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് കശ്യപ് പൊലീസിനോട് പറഞ്ഞു. രാജ്യത്തെ നിയമവ്യവസ്ഥയെ ദുരുപയോഗിച്ചതിനു നടിക്കെതിരെ കടുത്ത നടപടി തേടുമെന്ന് കശ്യപിന്റെ അഭിഭാഷക പ്രിയങ്ക കിമാനി അറിയിച്ച.

കേസുമായി ബന്ധപ്പെട്ട് വെർസോവ പൊലീസ് പായൽ ഘോഷിനെ അന്ധേരിയിലെ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കഴിഞ്ഞ മാസം 20ന് ആണ് പായൽ, കശ്യപിന് എതിരെ പരാതി നൽകുന്നത്. 5 വർഷം മുൻപ് വീട്ടിലേക്കു വിളിച്ചുവരുത്തി പ്രത്യേക മുറിയിലേക്കു കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി.

pathram desk 1:
Related Post
Leave a Comment