‘പാലാരിവട്ടം മേൽപാല നിർമാണം മെയ് മാസത്തോടെ പൂർത്തിയാകും’; മന്ത്രി ജി. സുധാകരൻ

പാലാരിവട്ടം മേൽപാല നിർമാണം മെയ് മാസത്തോടെ പൂർത്തിയാകുമെന്ന് മന്ത്രി ജി. സുധാകരൻ. പാലം പൊളിക്കൽ വേഗത്തിൽ പുരോഗമിക്കുകയാണ്. പാലത്തിന്റെ നിർമാണ ചെലവ് കരാറുകാരിൽ നിന്ന് ഈടാക്കുമെന്നും കേസ് കോടതിയിൽ നടക്കുന്നതിനാൽ കോടതി നടപടി ക്രമങ്ങൾ കൂടി പരിഗണിച്ചാവും നഷ്ടപരിഹാരം ഈടാക്കുകയെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു.

പാലം പൊളിക്കുന്ന ജോലികൾ വിലയിരുത്തിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം. അതേ സമയം വൈറ്റില – കുണ്ടന്നൂർ മേൽപാലങ്ങളുടെ നിർമാണം നവംബർ 15 നകം പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി.

pathram desk 1:
Related Post
Leave a Comment