കൊല്ലത്ത് തൂങ്ങി മരിച്ച പതിനഞ്ചുകാരി നിരന്തരം പീഡിപ്പിക്കപ്പെട്ടു; യുവാവ് പിടിയിൽ

കൊല്ലം: കൊണ്ടോടിയിൽ ഈ മാസം ഇരുപത്തിയഞ്ചാം തീയതി കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി നിരന്തരം പീഡനത്തിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ കടയ്ക്കല്‍ സ്വദേശി ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷമീറിന്റെ ശല്യം സഹിക്ക വയ്യാതെയാണ് കുട്ടി ജീവനൊടുക്കിയതെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു.

പെൺകുട്ടിയുടെ മരണത്തിനു ഉത്തരവാദി ഷമീറാണെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ റൂറൽ എസ്.പി ഹരിശങ്കറിന് പരാതി നൽകിയിരുന്നു. അന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക സംഘമാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.

പീഡന കേസുകളിൽ ഷമീർ നേരത്തേയും അറസ്റ്റിലായിട്ടുണ്ട് . വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലും പ്രതിയാണ്. ആത്മഹത്യ പ്രേരണ, പോക്സോ തുടങ്ങിയെ വകുപ്പുകളാണ് ഷമീറിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

pathram desk 1:
Related Post
Leave a Comment