ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചു.
കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപതുകാരി ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ വച്ച് ഇന്നലെ രാവിലെയാണ് മരിച്ചത്. ആഭ്യന്തര സെക്രട്ടറി ഭഗവാൻ സ്വരൂപ് അന്വേഷണ സംഘത്തെ നയിക്കും. ഡി.ഐ.ജി. ചന്ദ്രപ്രകാശാണ്, പൂനം ഐപിഎസ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. ഏഴുദിവസത്തിനുള്ളിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും. ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കേസിന്റെ വിചാരണ നടത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Leave a Comment