സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ്; അടുത്ത മാസം പകുതിയോടെ രോഗബാധിതര്‍ 15,000 ആകുമെന്ന് മുഖ്യമന്ത്രി

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനം. രണ്ടാഴ്ചകൂടി വിലയിരുത്തിയശേഷം ലോക്ക്ഡൗണ്‍ വേണോ എന്നതില്‍ തീരുമാനമെടുക്കാം. സമര പരിപാടികള്‍ മാറ്റിവയ്ക്കുന്നതിനും ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി.

നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകേണ്ടതില്ലെന്ന് ഇടതുമുന്നണി യോഗത്തിലെ തീരുമാനം. സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അടുത്ത മാസം പകുതിയില്‍ പ്രതിദിന രോഗബാധിതര്‍ 15,000 ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

pathram desk 2:
Leave a Comment