അശ്ലീല പ്രചാരണം നടത്തിയ ഡോ. വിജയ്. പി. നായര്‍ക്കെതിരെ പ്രതികരിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഫെഫ്ക. പ്രതിഷേധത്തില്‍ പങ്കെടുത്ത ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ പൊലീസ് നടപടി ശരിയായില്ലെന്നും ഫെഫ്ക അറിയിച്ചു. ഭാഗ്യലക്ഷ്മിയുടെ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടിയാണെന്ന് ഫെഫ്ക പ്രതികരിച്ചു.
സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ്. പി. നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ആക്ടിവിസ്റ്റ് ദിയ സന, ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധത്തിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ വിജയ്. പി. നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
Leave a Comment