കോഴിക്കോട് ജില്ലയില്‍ 690 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 690 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 635 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4946 ആയി.
8 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 472 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

472 പേര്‍ക്ക് രോഗമുക്തി
1,145 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എല്.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 472 പേർ കൂടി രോഗമുക്തി നേടി.
ഇന്ന് പുതുതായി വന്ന 1,145 പേരുൾപ്പെടെ ജില്ലയില്‍ 22,634 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 1,01,858 പേര്‍ നിരീക്ഷണം പൂർത്തിയാക്കി. ഇന്ന് പുതുതായി വന്ന 335 പേരുൾപ്പെടെ 3,377 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 295 പേര്‍ ഇന്ന് ഡിസ്ചാർജ്ജ് ആയി.
ഇന്ന് 7,851 സ്രവസാംപിള്‍ പരിശോധനക്കയച്ചു. ആകെ 3,25,764 സ്രവസാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 3,23,528 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,09,731 എണ്ണം നെഗറ്റീവ് ആണ്.പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2,236 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 308 പേരുൾപ്പെടെ ആകെ 3,852 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 626 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയർ സെന്ററുകളിലും 3,163 പേര്‍ വീടുകളിലും 63 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 16 പേര്‍ ഗർഭിണികളാണ്. ഇതുവരെ 38,324 പ്രവാസികള്‍ നിരീക്ഷണം പൂർത്തിയാക്കി.

വിശദ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.

pathram desk 1:
Leave a Comment