സ്വര്‍ണ വില വീണ്ടും കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 37,200 രൂപയായി. 4,650 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച രണ്ടുതവണയായി പവന് 760 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ടുദിവസത്തിനുള്ളില്‍ പവന്‍ വിലയില്‍ 1000 രൂപയ്ക്കടുത്ത് കുറവുണ്ടായി.

ഓഗസ്റ്റ് ഏഴിനാണ് സ്വര്‍ണവില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 42,000 രൂപയിലെത്തിയത്. ഒന്നരമാസംകൊണ്ട് പവന്റെ വിലയില്‍ 4,800 രൂപയാണ് കുറഞ്ഞത്. ഡോളര്‍ കരുത്താര്‍ജിച്ചതും ലാഭമെടുപ്പ് തുടരുന്നതുമാണ് വിലയിടിവിനുകാരണം.

ആഗോളതലത്തില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 200 ഡോളര്‍ വരെ കുറവുവന്നിട്ടുണ്ട്. 2,000 ഡോളര്‍വരെ എത്തിയ സ്വര്‍ണവില ഇപ്പോള്‍ 1,902.04 ഡോളര്‍ നിലവാരത്തിലാണ്.

pathram:
Related Post
Leave a Comment