ഇ–കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ മലയാളം ഉള്‍പ്പടെ പുതിയ നാല് ഇന്ത്യന്‍ ഭാഷകളില്‍ കൂടി വെബ്‌സൈറ്റ് ലഭ്യമാക്കും. കന്നട, തെലുങ്ക്, തമിഴ് എന്നിവയാണ് മറ്റു ഭാഷകര്‍ ഇന്ത്യയിലെ 30 കോടിയോളം വരുന്ന ഓണ്‍ലൈന്‍ ഉപഭോക്താക്കളില്‍ കുറേ പേര്‍ക്ക് ഗുണകരമാകുന്നതാണ് ഈ നീക്കം. പുതിയ കസ്റ്റമര്‍മാരെ ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിച്ചേക്കുമെന്ന് കമ്പനി കരുതുന്നു. നേരത്തെ ആമസോണ്‍ ഇന്ത്യ സപ്പോര്‍ട്ടു ചെയ്തിരുന്ന ഏക ഇന്ത്യന്‍ ഭാഷ ഹിന്ദിയായിരുന്നു. ഉല്‍പന്നത്തെക്കുറിച്ചുള്ള വിവരണങ്ങള്‍, അക്കൗണ്ട് വിവരങ്ങള്‍, കാശടയ്ക്കല്‍, തുടങ്ങി പല വിവരങ്ങളും ഇനി മലായളത്തിലും കാണാനാകും.
ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളില്‍ ഭാഷ നേരത്തെ തന്നെ തിരഞ്ഞെടുക്കാനുള്ള അവസരമായരിക്കും നല്‍കുക. ആമസോണിന്റെ അടുത്ത എതിരാളിയായ ഫ്‌ളിപ്കാര്‍ട്ട് ഈ വര്‍ഷം ജൂലൈ മുതല്‍ ഹിന്ദി കൂടാതെ, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ സേവനം ലഭ്യമാക്കിയിരുന്നു. ഇവരേക്കാള്‍ ചെറിയ കമ്പനിയായ സ്‌നാപ്ഡീലാണ് വല നീട്ടിയെറിഞ്ഞിരിക്കുന്നത് – ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഗുജറാത്തി, പഞ്ചാബി, മറാത്തി എന്നീ ഭാഷകളും ഓഫർ ചെയ്യുന്നു.
Leave a Comment