കോവിഡ്: പുതിയ സംവിധാനത്തിലൂടെ ഇടപാട് നടത്താൻ സൗകര്യമൊരുക്കി ഗൂഗിൾ പേ

മുംബൈ: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളോ വിവരങ്ങളോ കടയുടമയ്ക്ക് കൈമാറാതെ, സമ്പർക്ക രഹിത സംവിധാനത്തിലൂടെ ഇടപാട് നടത്താൻ സൗകര്യമൊരുക്കി ഗൂഗിൾ പേ. ക്രെഡിറ്റ് – ഡെബിറ്റ് കാർഡ് ഗൂഗിൾ പേ ആപ്പിൽ രജിസ്റ്റർചെയ്താൽ ഈ സൗകര്യം ലഭ്യമാകും. തുടക്കത്തിൽ എസ്.ബി.ഐ. കാർഡ്, ആക്സിസ് ബാങ്ക് കാർഡുടമകൾക്കായിരിക്കും ഈ സേവനം ലഭ്യമാകുക.

കാർഡ് സേവന കമ്പനിയായ വിസയുമായി ചേർന്നാണ് നിയർ ഫീൽഡ് കമ്യുണിക്കേഷൻ (എൻ.എഫ്.സി.) സംവിധാനത്തിലൂടെ പുതിയ സേവനം ലഭ്യമാക്കുന്നത്.

ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഇതുസഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊടക് ഉൾപ്പെടെ കൂടുതൽ ബാങ്കുകൾ വൈകാതെ ഈ സംവിധാനം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.പി.ഐ. ക്കു പുറമെ കാർഡ് ഉപയോഗിച്ചും നേരിട്ട് ഇടപാടുനടത്താൻ ഗൂഗിൾ പേയിലൂടെ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

pathram:
Related Post
Leave a Comment