കനത്ത കാറ്റ്: കൊച്ചിയിൽ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തലകീഴായി മറിഞ്ഞു

കൊച്ചി: ശക്തമായ കാറ്റിനെ തുടർന്ന് കൊച്ചിയില്‍ വന്‍ നാശനഷ്ടം. ആലുവ എടത്തലയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തലകീഴായി മറിഞ്ഞു. നിരവധി മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീണു, വൈദ്യുതിബന്ധം തടസപ്പെട്ടു. സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം നാളെ ശക്തമാകും. ദേശീയ ദുരന്ത പ്രതികരണസേനയുടെ 3 സംഘം വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ എത്തി.

ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. കനത്ത കാറ്റിലും മഴയിലും അപ്പര്‍കുട്ടനാട്ടിലെ തലവടിയില്‍ വീടുകള്‍ തകര്‍ന്നു. കാസര്‍കോട് മധുവാഹിനി, തേജസ്വിനി പുഴകള്‍ കരകവി‍ഞ്ഞു. കോഴിക്കോട് വെള്ളയില്‍ കടപ്പുറത്ത് കടല്‍ക്ഷോഭത്തില്‍പെട്ട് ബോട്ട് കരക്കടിഞ്ഞു. പൂര്‍ണമായും തകര്‍ന്ന നിലയില്‍ കാണപ്പെട്ട ബോട്ടില്‍ ആരുമുണ്ടായിരുന്നില്ല.

pathram desk 2:
Related Post
Leave a Comment